ഒരു P N Junction Diode
ഒരു P N Junction Diode ടിന്റെ
നേർത്ത കമ്പികളുടെ രണ്ടു അറ്റങ്ങൾ ആയിരുന്നു
ഞാനും എന്റെ സുഹൃത്ത് കൃഷ്ണനും
നടുക്ക് വീതികൂടിയ Depletion Layer ഉം
ഞാൻ നെഗറ്റീവ് മാത്രം ആഗ്രഹിക്കുന്ന N ഉം
അവൻ പോസിറ്റീവ് മാത്രം ആഗ്രഹിക്കുന്ന P ഉം
കാലചക്രത്തിന്റെ ധൃത ഗതിയിൽ
അവനു കിട്ടിയത് മുഴുവന്‍ പോസിറ്റീവ് ഉം
എനിക്ക് മുഴുവന്‍ നെഗറ്റീവ് ഉം
അങ്ങനെ ആണ് Depletion Layer ന്റെ കനം കൂടിയത്
പിന്നെ ഞാൻ എന്റെ നെഗറ്റീവുകൾ അവനും, അവനെന്റെ പോസിറ്റീവുകൾ എനിക്കും തന്നു.....