Friday, July 16, 2021

 ഒരു P N Junction Diode

ഒരു P N Junction Diode  ടിന്റെ 

നേർത്ത കമ്പികളുടെ രണ്ടു അറ്റങ്ങൾ ആയിരുന്നു 

ഞാനും എന്റെ സുഹൃത്ത് കൃഷ്ണനും


നടുക്ക് വീതികൂടിയ Depletion Layer ഉം 


ഞാൻ നെഗറ്റീവ് മാത്രം ആഗ്രഹിക്കുന്ന N ഉം 

അവൻ പോസിറ്റീവ് മാത്രം ആഗ്രഹിക്കുന്ന P ഉം 


കാലചക്രത്തിന്റെ ധൃത ഗതിയിൽ 

അവനു കിട്ടിയത് മുഴുവന് പോസിറ്റീവ് ഉം 

എനിക്ക് മുഴുവന് നെഗറ്റീവ് ഉം 


അങ്ങനെ ആണ്  Depletion Layer  ന്റെ കനം കൂടിയത് 


പിന്നെ ഞാൻ എന്റെ നെഗറ്റീവുകൾ അവനും, അവനെന്റെ പോസിറ്റീവുകൾ എനിക്കും തന്നു.....


Saturday, September 18, 2010

ഞാന്‍ കവിത എഴുതുന്നതു.....

ചിലനേരങ്ങളില്‍
ഞാനിങ്ങനെയാണു

സിഗരറ്റുകള്‍ തീര്‍ത്തു കൊണ്ടിരിക്കും

മദ്യ പാനികള്‍ ഹീറോകള്‍ ആവും

നിരാശാ കമുകന്മ്മാര്‍ അരങ്ങു വാഴും

പിന്നെ ചില
പൊയ്മുഖങ്ങള്‍ എടുത്തു അണിഞ്ഞ്‌

അങ്ങനെ അങ്ങനെ അങ്ങനെ ....

കാമുകി

ഇന്ന് പലതവണ
ഞാന്‍ അവളുടെ നമ്പര്‍
ഡയല്‍ ചെയ്തു ...

ഈ നമ്പര്‍ നിലവിലില്ല
എന്ന് കേട്ടു...

പക്ഷെ
ഞാന്‍ വിശ്വസിച്ചില്ല

പാവപ്പെട്ട പുരുഷ ഹൃദയങ്ങളില്‍
കഠാര കയറ്റാന്‍ അവള്‍
വീണ്ടും വരും
തീര്‍ച്ച...

സസ്യഭോജിയുടെ ഭക്ഷണം

ഇന്ന്
സസ്യഭോജിയും മംസഭോജിയും
തമ്മിലുള്ള യുദ്ധമായിരുന്നു.

അവസാനം
സസ്യഭോജി ജയിച്ചു
പിന്നെ
മംസഭോജിയുടെ ശരീരം
സസ്യഭോജി ചുട്ടു തിന്നു